കത്തോലിക്കാ സഭ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി KCBC ജാഗ്രതാ കമ്മീഷൻ. സ്വവർഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കുക എന്നത് സഭയുടെ തുറന്ന മനോഭാവം മാത്രമാണെന്നാണ് സ്വവർഗ്ഗ വിവാഹ ആശീർവാദത്തിൽ KCBC ജാഗ്രതാ കമ്മീഷന്റെ വിശദീകരണം.
സ്വവർഗ്ഗ വിവാഹങ്ങൾ ആശീർവദിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ അനുമതി നൽകിയിട്ടില്ല. പങ്കാളികളെ ആശീർവാദിക്കുന്നതിലൂടെ അവരുടെ തെറ്റിനെ ശരിവയ്ക്കുക അല്ല KCBCയുടെ ഉദ്ദേശം. അവരുടെ ക്രമരഹിതമായ ജീവിതാവസ്ഥകൾക്ക് ഇതുവഴി മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് തങ്ങളുടെ നിരീക്ഷണമെന്നും അവർ വ്യക്തമാക്കുന്നു.
സ്വവർഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കുന്ന കാര്യം സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് സഭയുടെ വിശദീകരണം. നൂറ്റാണ്ടുകളായി സ്വവർഗ വിവാഹത്തെ എതിർക്കുന്ന നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചുവരുന്നത്.