Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാർലമെന്റിൽ വീണ്ടും സസ്പെൻഷൻ; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

പാർലമെന്റിൽ വീണ്ടും സസ്പെൻഷൻ; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ഡൽഹി: സസ്പെൻഷനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ ഇന്ന് പാർലമെന്റിൽ നിന്ന് രണ്ട് പേരെ കൂടി സസ്പെൻഡ് ചെയ്തു. എ എം ആരിഫ് എം പി, തോമസ് ചാഴിക്കാടൻ എംപി എന്നിവരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ‌സസ്പെൻഷനിലും പാർലമെന്റ് സുരക്ഷാ വീഴ്ചയിലും പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നടപടി. ഇതോടചെ കേരളത്തിൽനിന്ന് സസ്പെൻഷനിലായ എംപിമാരുടെ എണ്ണം 18 ആയി. രാഹുൽ ഗാന്ധി എംപി, എം കെ രാഘവൻ എംപി എന്നിവരെ മാത്രമാണ് സസ്പൻഡ് ചെയ്യാത്തത്.

പാർലമെന്റിലെ കൂട്ട സസ്പെൻഷനിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലിസ് തടഞ്ഞു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് രണ്ട് പേരെ സസ്പെൻഡ് ചെയ്തതോടെ ആകെ സസ്പെൻഷനിലായവരുടെ എണ്ണം 143 ആയി.സസ്പെൻഷനിലുള്ള എംപിമാർ പാർലമെൻ്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ സസ്പെൻഷനിലുള്ള എംപിമാർക്ക് വിലക്ക് ഏർപ്പെടുത്തി ലോക്സഭ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കിയിട്ടുണ്ട്. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് വിലക്ക്.

അതേസമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘറെ അനുകരിച്ച സംഭവത്തിൽ ജാട്ട് സംഘടനകൾ എഐസിസി ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്തി. കോൺഗ്രസിന്റെ പ്രതീകാത്മക ശവമഞ്ചം കത്തിച്ചാണ് ജാട്ട് സംഘടനകളുടെ പ്രതിഷേധം.മാധ്യമങ്ങൾ അനാവശ്യ ചർച്ച ഉണ്ടാക്കുന്നുവെന്ന് ജഗ്ദീപ് ധൻഘറെ അനുകരിച്ച സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി പറഞ്ഞു. എംപി മാരുടെ സസ്പെൻഷൻ അടക്കമുള്ള യഥാർഥ വിഷയങ്ങളിൽ ചർച്ചയില്ല, അദാനിയെ കുറിച്ച് ചർച്ചയില്ല, റഫാലിനെ കുറിച്ച് ചർച്ചയില്ല, തൊഴിലില്ലായ്മയെ കുറിച്ച് ചർച്ചയില്ല, എംപിമാർ നിരാശരായി പുറത്തിരിക്കുമ്പോൾ മിമിക്രിയെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments