Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം;നിയമോപദേശം തേടി ഗവർണർ

കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം;നിയമോപദേശം തേടി ഗവർണർ

മലപ്പുറം∙ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഗവർണറുടെ നോമിനികളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടി. എസ്‌എഫ്ഐ പ്രവർത്തകരുടെ നടപടിയിലാണ് നിയമോപദേശം ആവശ്യപ്പെട്ടിരിക്കുന്നത്. സെനറ്റ് അംഗങ്ങളെ തടഞ്ഞതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സെനറ്റ് യോഗത്തിനെത്തിയ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെയാണ് ഗേറ്റിനു പുറത്ത് തടഞ്ഞത്. 18 പേരെയാണ് പുതിയതായി സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.

സംഘപരിവാർ ബന്ധം ആരോപിച്ചും ഗവർണർ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്നു കുറ്റപ്പെടുത്തിയുമാണ് എസ്എഫ്ഐ നടപടി. സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിക്കുകയും ചെയ്തു. രാവിലെ എട്ടേമുക്കാലോടെയാണ് എസ്എഫ്ഐ പ്രതിഷേധം ആരംഭിച്ചത്. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് എസ്എഫ്ഐ പ്രവേശിപ്പിച്ചത്. ഗേറ്റിന്റെ നിയന്ത്രണവും എസ്എഫ്ഐ ഏറ്റെടുത്തിരുന്നു. അതിനിടെ സെനറ്റ് ഹാളിന് പുറത്ത് രണ്ട് കവാടങ്ങളിലുമായി എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇതിനിടെ സെനറ്റ് യോഗം അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി ആരോപണത്തെ തുടർന്നാണ് വേഗത്തിൽ പിരിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments