ഓസ്റ്റിൻ: തളർന്നുപോയ മനസ്സുകൾക്ക് ആശ്വാസവും മുറിവേറ്റ ഹൃദയങ്ങൾക്ക് സൗഖ്യവും പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് പുതിയ പ്രതീക്ഷയും പകരാൻ ഈശോയുടെ സന്നിധിയിൽ ഒരുമിച്ചുകൂടാം. പ്രാർത്ഥനയുടെയും ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെ നിറവിന്റെയും അനുഭവത്തിലൂടെ ജീവിതത്തെ ദൈവസ്നേഹത്തിൽ പുതുക്കാൻ അവസരമൊരുക്കുന്ന ത്രിദിന രോഗശാന്തി–വിടുതൽ താമസ ധ്യാനം പി.ഡി.എം (Preachers of Divine Mercy) ഓസ്റ്റിൻ റിന്യൂവൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.
ഡിസംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച് ഡിസംബർ 6 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സമാപിക്കുന്ന ധ്യാനത്തിന് ഫാ. സാംസൺ മണ്ണൂർ PDM നേതൃത്വം നൽകും. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ പ്രത്യേക ആശീർവാദത്തോടെയാണ് ഈ ആത്മീയ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ജീവിതത്തിൽ പലപ്പോഴും പറയാനാകാത്ത വേദനകളും ഉള്ളിൽ ഒളിപ്പിച്ചുവെച്ച മുറിവുകളും കുടുംബജീവിതത്തിലെ പ്രതിസന്ധികളും രോഗദുരിതങ്ങളും ഭയങ്ങളും നിരാശകളും നമ്മെ തളർത്താറുണ്ട്. ചിലപ്പോൾ എല്ലാം നഷ്ടപ്പെട്ടുവെന്ന തോന്നലും ഇനി ഒരു പ്രതീക്ഷയുമില്ലെന്ന ചിന്തയും മനസ്സിനെ കീഴടക്കാം. എന്നാൽ ദൈവത്തിന്റെ സ്നേഹത്തിന് അതിരുകളില്ല. തകർന്ന ഹൃദയങ്ങളെ ചേർത്തുപിടിക്കാനും മുറിവേറ്റ ജീവിതങ്ങളെ സുഖപ്പെടുത്താനും നിരാശയുടെ ഇരുളിൽ പ്രത്യാശയുടെ വെളിച്ചം പകരാനും ഈശോയ്ക്ക് കഴിയും.
ഈ ധ്യാനം ഒരു സാധാരണ ഒത്തുചേരലല്ല; ദൈവസന്നിധിയിൽ സ്വയം സമർപ്പിക്കാനും ജീവിതത്തെ ആത്മാർഥമായി പരിശോധിക്കാനും ഈശോയുമായുള്ള വ്യക്തിബന്ധം ആഴപ്പെടുത്താനും ലഭിക്കുന്ന അനുഗ്രഹീത അവസരമാണ്. പ്രാർത്ഥനയിലൂടെയും ദൈവവചനത്തിലൂടെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെയും വിശ്വാസത്തിലും ആത്മീയജീവിതത്തിലും നവീകരണം അനുഭവിക്കാൻ ഈ മൂന്നു ദിനങ്ങൾ സഹായകമാകും.
നിങ്ങളുടെ ഹൃദയത്തിൽ എത്ര വലിയ വേദനയുണ്ടെങ്കിലും, ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളുണ്ടെങ്കിലും, പ്രത്യാശ കൈവിടരുത്. നിങ്ങളുടെ ഭാരങ്ങളും കണ്ണീരും പ്രാർത്ഥനകളും ഈശോയുടെ പാദങ്ങളിൽ സമർപ്പിക്കുക. അവിടുത്തെ സ്നേഹവും കരുണയും ജീവിതത്തിൽ അനുഭവിക്കാൻ വിശ്വാസത്തോടെ കടന്നുവരിക.
അമേരിക്കയിലൂഉള്ള എല്ലാ മലയാളി കുടുംബങ്ങളെയും വിശ്വാസികളെയും ഈ അനുഗ്രഹീത ധ്യാനത്തിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി പങ്കുചേരുക. ഈ ആത്മീയ ക്ഷണം മറ്റുള്ളവരിലേക്കും എത്തിച്ച് കൂടുതൽ പേർക്ക് അനുഗ്രഹത്തിന്റെ ഈ അവസരത്തിൽ പങ്കുചേരാൻ വഴിയൊരുക്കുക.
ഇതൊരു Stay-In ധ്യാനമാണ്. മൂന്ന് ദിവസം നമ്മൾ ഒരുമിച്ച് ധ്യാനകേന്ദ്രത്തിൽ താമസിച്ച് പ്രാർത്ഥിക്കുന്നു. സീറ്റുകൾ പരിമിതമാണ്.
നിങ്ങൾ മാത്രം വരരുത്. സങ്കടത്തിലിരിക്കുന്ന ഒരു സുഹൃത്തിനെ, പ്രയാസത്തിലിരിക്കുന്ന ഒരു കുടുംബത്തെ, ദൈവത്തെ തേടുന്ന ഒരു യുവാവിനെ കൂടെ കൂട്ടി വരൂ. ഈ സൗഭാഗ്യം മറ്റുള്ളവർക്കും പകർന്നു നൽകൂ.
നിങ്ങൾക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ നിങ്ങളെ കാത്തിരിക്കുന്നു.
ബുക്കിംഗിന്:
pdmaustin.org
ധ്യാനവേദി:
PDM Renewal Center Austin
8701 Burleson Manor Road, Manor, Texas 78653.
സമയം: ഡിസംബർ 4 വെള്ളി, വൈകുന്നേരം 3 മുതൽ ഡിസംബർ 6 ഞായർ, ഉച്ചകഴിഞ്ഞ് 2 വരെ.
ധ്യാനനേതൃത്വം: ഫാ. സാംസൺ മണ്ണൂർ PDM.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
832-758-1080 | 408-643-4988 | 425-443-2640
ഓൺലൈൻ രജിസ്ട്രേഷൻ:
https://pdmaustin.org/retreats
വരിക, ഈശോയുടെ സന്നിധിയിൽ ഒരു പുതിയ തുടക്കത്തിനായി!
“അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞു.” (സങ്കീർത്തനങ്ങൾ 107:14)
Leave a Comment
Your comment will be visible after admin approval.