അനിൽ മറ്റത്തിക്കുന്നേൽ
വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിലെ ഇതുവരെലോകമറിയാത്ത ആത്മീയ അനുഭവങ്ങളും വ്യക്തിപരമായ സംഘർഷങ്ങളും
വെളിപ്പെടുത്തുന്ന സ്വകാര്യ ഡയറി വത്തിക്കാൻ പുറത്തുവിട്ടു. ‘The PrivateDiary of Pope Francis’ എന്ന പേരിലുള്ള പുസ്തകം നവംബർ 24-ന് അഞ്ച്ഭാഷകളിലായി 94 രാജ്യങ്ങളിൽ പുറത്തിറക്കി.
1992 ഡിസംബർ 20 മുതൽ 2024 ഓഗസ്റ്റ് 18 വരെയുള്ള കാലയളവിൽ ഫ്രാൻസിസ് മാർപാപ്പ സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയ കുറിപ്പുകളാണ് പുസ്തകത്തിന്റെഅടിസ്ഥാനം. വത്തിക്കാനിലെ വിശ്വാസകാര്യ വിഭാഗത്തിന്റെ മേധാവിയും മാർപാപ്പയുടെ അടുത്ത സുഹൃത്തുമായ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ്പുസ്തകം തയ്യാറാക്കിയത്.
മൂന്നുതവണ പിശാചിനെ കണ്ടതായി ഡയറിയിൽ
തന്റെ ജീവിതത്തിൽ മൂന്നുതവണ പിശാചിന്റെ സാന്നിധ്യം അനുഭവപ്പെട്ടതായി ഫ്രാൻസിസ് മാർപാപ്പ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയിലെബ്യൂണസ് അയേഴ്സിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് രണ്ടുതവണയും 2018-ലെ ചിലിസന്ദർശനത്തിനുശേഷം മൂന്നാമതും ഇത്തരം അനുഭവമുണ്ടായതായി അദ്ദേഹംകുറിച്ചിട്ടുണ്ട്.
പിശാചിന്റെ ഭയപ്പെടുത്തുന്ന കണ്ണുകളും ശബ്ദവും മറക്കാൻ കഴിയുന്നില്ലെന്നും ജപമാല പ്രാർഥനയിലൂടെയും പരിശുദ്ധ കന്യാമറിയത്തിന്റെമാധ്യസ്ഥ്യത്തിലൂടെയും ഇത്തരം പ്രലോഭനങ്ങളെ അതിജീവിച്ചതായും ഡയറിയിൽ പറയുന്നു.
ലൈംഗികാതിക്രമ വിവാദം; നരകത്തിന്റെ കവാടം കണ്ടതായി കുറിപ്പ്
ചിലിയിലെ വൈദികരുടെ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തി മനസ്സിലാക്കിയപ്പോൾ കടുത്ത വേദനയും ആത്മീയ സംഘർഷവും അനുഭവിച്ചതായി മാർപാപ്പരേഖപ്പെടുത്തിയിട്ടുണ്ട്.
2018-ലെ ചിലി സന്ദർശനത്തിനിടെ ഇരകളുടെ ആരോപണങ്ങളെ ആദ്യം തള്ളിക്കളഞ്ഞ മാർപാപ്പ, പിന്നീട് അന്വേഷണത്തിലൂടെ യാഥാർഥ്യം തിരിച്ചറിയുകയും തന്റെനിലപാട് തെറ്റായിരുന്നുവെന്ന് അംഗീകരിക്കുകയും ചെയ്തു. ചിലിയിലെ സഭാനേതൃത്വം തന്നെ തെറ്റിദ്ധരിപ്പിച്ചതായും അദ്ദേഹം തിരിച്ചറിഞ്ഞു.
2018 ജൂൺ ഏഴിലെ ഡയറി കുറിപ്പിൽ ഈ വിവാദവുമായി ബന്ധപ്പെട്ട് നരകത്തിന്റെപ്രവേശനകവാടം കണ്ടതായാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
രണ്ടുവർഷം നീണ്ട ആത്മീയ പ്രതിസന്ധി
2021–2022 കാലഘട്ടത്തിൽ കടുത്ത ആത്മീയ പ്രതിസന്ധിയിലൂടെ ഫ്രാൻസിസ്മാർപാപ്പ കടന്നുപോയതായും പുസ്തകം വെളിപ്പെടുത്തുന്നു. ആരോഗ്യപ്രശ്നങ്ങൾ,വത്തിക്കാനിലെ ഭരണപരമായ പ്രതിസന്ധികൾ, അധികാരം വിനിയോഗിക്കുന്നതുമായിബന്ധപ്പെട്ട ആന്തരിക സംഘർഷങ്ങൾ എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു.
എല്ലാ പ്രശ്നങ്ങളും തനിക്കുതന്നെ പരിഹരിക്കാനാകുമെന്ന ചിന്തയെഅതിജീവിച്ച് ദൈവത്തിന്റെ കരുണയിൽ പൂർണമായി ആശ്രയിക്കുന്നതിലൂടെയാണ്അദ്ദേഹം ഈ പ്രതിസന്ധിയിൽനിന്ന് കരകയറിയതെന്ന് കർദിനാൾ ഫെർണാണ്ടസ്വിശദീകരിക്കുന്നു.
ലിയോ പതിനാലാമൻ മാർപാപ്പയെക്കുറിച്ചും പരാമർശം
ഇപ്പോഴത്തെ ലിയോ പതിനാലാമൻ മാർപാപ്പയായ കർദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ മികച്ച അജപാലകനും ഉദാരമനസ്കനായ മിഷനറിയും കുറ്റമറ്റ വ്യക്തിത്വത്തിന്ഉടമയുമായാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചിരിക്കുന്നത്.
ലിയോ പതിനാലാമൻ മാർപാപ്പയുടെ അനുമതിയോടെയാണ് ഡയറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം, ഫ്രാൻസിസ് മാർപാപ്പ പ്രത്യേകരഹസ്യലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും സ്വകാര്യമായ ചിന്തകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
2013 മുതൽ കത്തോലിക്കാ സഭയെ നയിച്ച ഫ്രാൻസിസ് മാർപാപ്പ 2025 ഏപ്രിൽ 21-ന് 88-ാം വയസ്സിലാണ് അന്തരിച്ചത്.
ലോകത്തിനു മുന്നിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പകർന്നമാർപാപ്പയുടെ വ്യക്തിപരമായ ഭയങ്ങളും ആത്മീയ പോരാട്ടങ്ങളുംദൈവവിശ്വാസത്തിന്റെ ആഴവും വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകം.
Leave a Comment
Your comment will be visible after admin approval.