Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവകേരള സദസ്സ് ബഹിഷ്കരിച്ചത് രാഷ്ട്രീയമായി ഗുണം ചെയ്‌തെന്ന് കോൺഗ്രസ്

നവകേരള സദസ്സ് ബഹിഷ്കരിച്ചത് രാഷ്ട്രീയമായി ഗുണം ചെയ്‌തെന്ന് കോൺഗ്രസ്

തിരുവനന്തപുരം: നവകേരള സദസ്സ് ബഹിഷ്കരിച്ചത് രാഷ്ട്രീയമായി ഗുണം ചെയ്‌തെന്ന വിലയിരുത്തലിൽ കോൺഗ്രസ്. അവസാന ദിവസങ്ങളിലെ സമരങ്ങൾ ജനശ്രദ്ധയാകർഷിച്ചെന്നും നവകേരളാ സദസ്സിന്റെ പൊള്ളത്തരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ തുടർന്നുകൊണ്ടുപോകാനാണ് പാർട്ടി തീരുമാനം.

ഒരാഴ്ചയ്ക്കിടെ നടത്തിയ പോഷക സംഘടനകളുടെ സമരങ്ങളും ഒടുവിൽ കോൺഗ്രസ് നേരിട്ട് നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചും ഗുണം ചെയ്‌തെന്ന വിലയിരുത്തലാണ് കെ.പി.സി.സിക്കുള്ളത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വേദിയിലിരിക്കെയുണ്ടായ പൊലീസ് നടപടി വീണുകിട്ടിയ രാഷ്ട്രീയ ആയുധമാണ്. അത് കൃത്യമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments