Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാല് ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ ഇളവ് തേടിയ ആൾക്ക് നവകേരള സദസിലൂടെ ലഭിച്ചത് 515...

നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ ഇളവ് തേടിയ ആൾക്ക് നവകേരള സദസിലൂടെ ലഭിച്ചത് 515 രൂപയുടെ ഇളവ്

കണ്ണൂർ: സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയിൽ ഇളവ് തേടിയ ആൾക്ക് നവകേരള സദസിലൂടെ ലഭിച്ചത് 515 രൂപയുടെ ഇളവ്. 3,97,000 രൂപയുടെ കുടിശികയുള്ള ആൾക്ക് 515 രൂപയുടെ ഇളവാണ് നവകേരള സദസിൽ പരാതി നൽകിയതിലൂടെ ലഭിച്ചത്.

വീടിന്റെ അറ്റകുറ്റപണിക്ക് എടുത്ത നാല് ലക്ഷം രൂപ വായ്പ. അതിൽ  പരാതിക്കാരന് ഇനിയും അടയ്ക്കാനുണ്ട് 3, 97 , 731 രൂപ. നാടിന്റെ സങ്കടങ്ങൾക്ക് പ്രശ്നപരിഹാരം കാണാൻ മന്ത്രി സഭ തന്നെ നേരിട്ട് എത്തുമ്പോൾ ഈ പരാതിക്കാരനും ഒരു ഇളവ് പ്രതീക്ഷിച്ചിട്ടുണ്ടാവാം. കേരള ബാങ്കിന്റെ ഇരിട്ടി ശാഖയിൽ നിന്ന് എടുത്ത വായ്പയ്ക്ക് നവകേരള സദസ് വഴി ഒരു ഇളവ്. പ്രതീക്ഷ തെറ്റിയില്ല ഇളവ് കിട്ടി. ആ ഇളവ് പക്ഷേ 515 രൂപയാണ്. ഡിസംബർ 6 ന് പരാതി തീർപ്പാക്കിയെന്നും ഈ മാസം 31 നകം നവകേരള വഴി കിട്ടിയ 515 രൂപ ഇളവും കഴിച്ച് 3,97, 216 രൂപ ബാങ്കിലടക്കണമെന്നാണ് സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ നൽകിയ അറിയിപ്പിൽ പറയുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments