കോട്ടയം: ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ എന്ന സിനിമയ്ക്കെതിരെ ചങ്ങനാശേരി രൂപത രംഗത്ത്. സ്വവർഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരെന്ന് ചങ്ങനാശേരി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ.
കാതൽ സിനിമയിലെ എല്ലാ കഥാപാതങ്ങളും ക്രിസ്താനികളാണ്. സിനിമയുടെ പശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങയളായത് എന്തുകൊണ്ടെന്നും മാർ തറയിൽ ചോദിച്ചു. മറ്റേതെങ്കിലും മതത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നെങ്കിൽ സിനിമ തീയറ്റർ കാണില്ലായിരുന്നു.
സഭയെ ഇരുട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. എക്കാലവും വിദ്യാഭ്യാസ കച്ചവടക്കാരായി ചിത്രീകരിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ നവംബർ 23നാണ് റിലീസ് ചെയ്തത്.