ഗാസ മുനമ്പിൽ യുദ്ധം ചെയ്യുന്നതിനിടെ മാരകമായ ഫംഗസ് ബാധിച്ചു ഒരു ഇസ്രയേൽ സൈനികൻ മരിച്ചതായി റിപ്പോർട്ട്. യുദ്ധത്തിനിടെ കൈകാലുകൾക്കു പരുക്കേറ്റ സൈനികനാണ് പിന്നീടു ഫംഗസ് അണുബാധയുണ്ടാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്. പരിശോധനകളിൽ ചികിത്സകളെ പ്രതിരോധിക്കുന്ന ഫംഗസ് സ്ട്രെയിനാണ് ബാധിച്ചതെന്നു തിരിച്ചറിഞ്ഞു.
ഗാസയിലെ സംഘർഷത്തിനിടെ പരുക്കേറ്റ പത്തോളം സൈനികർക്കു ഇത്തരത്തിൽ അജ്ഞാത ഫംഗസ് ബാധിച്ചതായി സാംക്രമിക രോഗ പ്രതിരോധ വിഭാഗത്തിന്റെ ചെയർപേഴ്സണും ഷെബ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം മുൻ ഡയറക്ടറുമായ പ്രൊഫസർ ഗാലിയ റഹാബ് പറഞ്ഞു