തിരുവനന്തപുരം: തിരുവല്ലം വണ്ടത്തടയില് യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം. വണ്ടിത്തട സ്വദേശിയായ ഷാഹിന ഇന്നലെ വൈകിട്ടാണ് ജീവനൊടുക്കിയത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭർത്താവ് നൗഫലിനും ഭർതൃമാതാവ് സുനിതക്കും എതിരെ തിരുവല്ലം പോലീസ് കേസെടുത്തു.
നൗഫലും സുനിതയും ഷാഹിനയെ നിരന്തരം മർദിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. 3 വർഷം മുമ്പാണ് തിരുവല്ലം വണ്ടിത്തടം സ്വദേശി ഷാഹിനയും കാട്ടാക്കടയിലെ വജ്രം ഇലക്ട്രിക്കൽസ് ഉടമയായ നൗഫലും തമ്മിൽ വിവാഹിതരായത്. 75 പവൻ സ്വർണാഭരണങ്ങൾ നൽകിയായിരുന്നു വിവാഹമെന്ന് ഷാഹിനയുടെ കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞ നാൾ തൊട്ട് ഭർത്താവും ഭർതൃമാതാവും ശാരീരിക പീഡനം തുടങ്ങിയെന്നും കുടുംബം ആരോപിക്കുന്നു