Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രായേലിന് കൃത്യമായ സമയത്ത് തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇസ്രായേലിന് കൃത്യമായ സമയത്ത് തിരിച്ചടി നൽകുമെന്ന് ഇറാൻ

തെഹ്റാൻ: തങ്ങളുടെ മുതിർന്ന കമാൻഡറെ കൊലപ്പെടുത്തിയ ഇസ്രായേലിന് കൃത്യമായ സമയത്ത് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി. ദുർബലരായി മാറിയ സയണിസ്റ്റുകൾക്ക് ശക്തമായ മറുപടിയാണ് നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ നേരിടാനുള്ള ഇറാന്‍റെ ദൗത്യത്തിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് വക്താവും പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടത്. സിറിയയിലെ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.

ഡമസ്കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു സഈദ് റാസി മൗസവി. നിരവധി തവണ ഇസ്രായേൽ ഇദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. 2020ൽ അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫിസർ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൗസവി അറിയപ്പെടുന്നത്.

സേന ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിന് ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇസ്രായേലിന്‍റെ വേവലാതിയും കഴിവില്ലായ്മയുമാണ് വധത്തിന് പിന്നിലെന്ന് പ്രസിഡന്‍റ് ഇബ്രാഹിം റഈസി ചൂണ്ടിക്കാട്ടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments