Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാഗ് ഹോളീഡേ ഗാല 2023 ഒരുക്കങ്ങൾ പൂർത്തിയായി

മാഗ് ഹോളീഡേ ഗാല 2023 ഒരുക്കങ്ങൾ പൂർത്തിയായി

അജു വാരിക്കാട്

ഹൂസ്റ്റൺ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാഗ് ഹോളീഡേ ഗാല 2023 എന്ന ക്രിസ്മസ് ന്യു ഇയർ പരിപാടി സ്റ്റാഫ്‌ഫോർഡിലെ ഇമ്മാനുവേൽ സെന്ററിൽ വച്ച് ഡിസംബർ 29ന് വെകുന്നേരം 6:30ന്ആരംഭിക്കത്തക്ക വിധത്തിൽ എല്ലാം ഒരുക്കങ്ങളും പൂർത്തിയായി. ഹ്യുസ്റ്റണിലെ നിരവധി കലാകാരന്മാർ അണിനിരക്കുന്ന ഒരു ദൃശ്യ വിസ്മയം ആയിരിക്കും ഇതെന്ന് പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു അറിയിച്ചു. ശ്രുതി മധുരമായ ഗാനങ്ങളും നയന മനോഹരങ്ങളായ നൃത്തനൃത്യങ്ങളുമായി മാഗ് ഹോളിഡേ ഗാല ഒരു അവിസ്മരണീയമായ മുഹൂർത്തത്തിൽ ആയിരിക്കും സാക്ഷ്യം വഹിക്കുന്നതെന്ന് പ്രസിഡൻറ് ജോജി ജോസഫ് അറിയിച്ചു. സെക്രട്ടറി മേവിൻ ജോൺ എബ്രഹാം എഴുതി സംവിധാനം ചെയ്യുന്ന “ശിംശോൻ ദി ലെജൻഡറി വാരിയർ ” എന്ന ക്രിസ്തീയ നാടകം ഹോളീഡേ ഗാലയുടെ മാറ്റ് വർധിപ്പിക്കും. പൗരപ്രമുഖരായ നിരവധി ആളുകളാണ് ഈ നാടകത്തിലൂടെ അരങ്ങിൽ എത്തുന്നത് എന്നതും ഇതിൻറെ ഒരു പ്രത്യേകതയാണ്.

2024 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം നടത്തപ്പെടുന്നതാണ് എന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ് അറിയിച്ചു. 2023 വർഷത്തെ ഭാരവാഹികൾ അരങ്ങൊഴിയുന്നതോടൊപ്പം പുതിയ വർഷത്തെ ഭാരവാഹികളെ പരിചയപ്പെടുത്തുന്നതിനും ഈ മുഹൂർത്തം സാക്ഷിയാകുന്നു.

ഹോളീഡേ ഗാല 2023 ന്റെ മറ്റൊരു സവിശേഷത മാഗിന്റെ ഈ വർഷത്തെ കരോൾ ഗാന മത്സരവും ഇതോടൊപ്പം നടത്തപ്പെടുന്നു എന്നുള്ളതാണ്. ഒന്നാം സമ്മാനം യു ജി എം ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന $1001 ഡോളറും രണ്ടാം സമ്മാനം കിയാൻ ഇന്റർനാഷണൽ സ്പോൺസർ ചെയ്യുന്ന $501 ഡോളറും മൂന്നാം സമ്മാനം വി വി ബാബുക്കുട്ടി സ്പോൺസർ ചെയ്യുന്ന $251 ഡോളറും നൽകുന്നു. പ്രോഗ്രാം കോർഡിനേറ്റർ ആയി ആന്റണി ചെറുവും അജു വാരിക്കോടും പ്രവർത്തിക്കുന്നു. താളരാഗലയത്തിന്റെ മാസ്മരിക രാവിൽ സ്വർഗ്ഗീയ മാലാഖമാർ നൃത്തം ആടുമ്പോൾ നമുക്കും ഒന്നിക്കാം 2023 ലെ ഏറ്റവും അവിസ്മരണീയമായ ക്രിസ്മസ് പുതുവത്സര ആഘോഷം നമുക്കും കൊണ്ടാടാം.

കരോൾ മത്സരത്തിൽ ആറോളം ടീമുകളാണ് താൽപര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 500 അധികം ആളുകളാണ് ഇതുവരെ പ്രോഗ്രാം കാണുന്നതിനായി ടിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുള്ളത് ഇനിയും വളരെ ചുരുക്കം ചില ടിക്കറ്റുകൾ മാത്രമാണ് കൈവശമുള്ളത്. ഈ അവസ്മരണീയമായ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ ഉള്ള എല്ലാ മലയാളികളെയും ഞങ്ങൾ ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments