കൊച്ചി : പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും അവതരിപ്പിച്ചതിനു പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ചു. കരുണ, അത്ഭുതം, വീര്യം എന്നിങ്ങനെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ മൂന്ന് വ്യത്യസ്ത രസങ്ങളിലൂടെ എയർ ഇന്ത്യ എക്സ്പ്രസെന്ന ബ്രാൻഡിന്റെ സത്തയെ ഉൾക്കൊള്ളും വിധമാണ് പുതിയ ബ്രാൻഡ് മ്യൂസിക്. ബ്രാൻഡ് മ്യൂസിക്കിന്റെ മിഡിൽ ഈസ്റ്റ് പതിപ്പും ക്രിസ്മസ് പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ 13 കേന്ദ്രങ്ങളുടെ പ്രാമുഖ്യം ഉയർത്തിക്കാട്ടുന്നതാണ് മിഡിൽ ഈസ്റ്റ് പതിപ്പ്.
പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
RELATED ARTICLES



