Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅയോധ്യയിലെ പുതിയ വിമാനത്താവളത്തിന് വാത്മീകിയുടെ പേരു നൽകിയേക്കും

അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് വാത്മീകിയുടെ പേരു നൽകിയേക്കും

ലക്നൗ : അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് ആദികവി വാത്മീകിയുടെ പേരു നൽകിയേക്കും. ‘മഹർഷി വാത്മീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധം’ എന്നാകും പുതിയ വിമാനത്താവളത്തിന്റെ പേരെന്നാണ് റിപ്പോർട്ടുകൾ. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

‘‘1450 കോടി രൂപയോളം മുതൽമുടക്കിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്, പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനാകും.

വിമാനത്താവളത്തിന്റെ പ്രവേശനഭാഗം അടുത്തമാസം ഉദ്ഘാടനം ചെയ്യാൻ പോകുന്ന രാമക്ഷേത്രത്തിന്റെ രൂപകൽപനയുടെ മാതൃകയിലായിരിക്കും. വിമാനത്താവളത്തിന്റെ ഉൾഭാഗം ശ്രീരാമന്റെ ജീവിതരേഖ സൂചിപ്പിക്കുന്ന ചുവർചിത്രങ്ങളും പ്രാദേശിക കലാരൂപങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞതാകും’’– പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments