Friday, November 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഗവര്‍ണറും തൊപ്പിയും' നാടകത്തിന് വിലക്ക്; ബിജെപി നേതാവിന്റെ പരാതിയില്‍ നടപടി

‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; ബിജെപി നേതാവിന്റെ പരാതിയില്‍ നടപടി

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി കാപ്പിരി കൊട്ടക തിയേറ്റര്‍ അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്. സബ് ഡിവിഷണല്‍ മെജിസ്‌ട്രേറ്റ് മീര കെ എസ് ആണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇന്ന് വൈകുന്നേരം പള്ളത്ത് രാമന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നാടകം അവതരിപ്പിക്കാനിരിക്കേയാണ് വിലക്ക്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം ശിവകുമാര്‍ കമ്മത്ത് നല്‍കിയ പരാതിയിലാണ് നടപടി. ഫോര്‍ട്ട് കൊച്ചി പൊലീസ്, സബ് കളക്ടര്‍ എന്നിവരും നാടകം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നാടകത്തിന്റെ പേര് മാറ്റണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഭരണഘടന പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന നാടകം എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഗവര്‍ണര്‍ എന്ന പേര് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments