പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന പരിശോധനയും നിയന്ത്രണവുമൊരുക്കി സംസ്ഥാനം. പ്രധാന ആഘോഷകേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ പത്ത് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.
വൈകിട്ട് നാല് മണിമുതൽ റോഡ് മാർഗം വാഹനം കടത്തിവിടില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷം റോ റോ ബോട്ട് സർവീസുകളും ഫോർട്ട്കൊച്ചിയിലേക്ക് ഉണ്ടായിരിക്കില്ല. ഫോർട്ട്കൊച്ചിയിൽ അനുവദനീയ പരിധിക്ക് മുകളിൽ ആളുകൾ എത്തിയാൽ മറ്റ് സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് നിയന്ത്രിക്കും.