അബുദാബി: യുഎഇയിൽ ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പുതുവർഷ സമ്മാനമായി യുഎഇയിലെ പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.
പെട്രോൾ ഡീസൽ വില കുറച്ചു; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
RELATED ARTICLES



