Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉക്രേനിയന്‍ ഷെല്ലാക്രമണം; റഷ്യന്‍ നഗരത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

ഉക്രേനിയന്‍ ഷെല്ലാക്രമണം; റഷ്യന്‍ നഗരത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

മോസ്‌കോ: ശനിയാഴ്ച റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡില്‍ ഉക്രേനിയ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റഷ്യയുടെ അടിയന്തര സാഹചര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രെയ്നില്‍ മോസ്‌കോ വന്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഉക്രൈയ്‌നിന്റെ തിരിച്ചടി.

ബെല്‍ഗൊറോഡ് നഗരമധ്യത്തില്‍ നടന്ന ശക്തമായ ആക്രമണമാണ് ആളപായത്തിന് കാരണം.

സംഭവത്തില്‍ പ്രതികരണമായി യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ആദ്യത്തെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ദിമിത്രി പോളിയാന്‍സ്‌കി ശനിയാഴ്ച പ്രസ്താവിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

”ഈ കുറ്റകൃത്യം ശിക്ഷിക്കപ്പെടാതെ പോകില്ല,” ഷെല്ലാക്രമണത്തെ തുടര്‍ന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍നിരയിലെ തോല്‍വികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും സമാനമായ നടപടികളിലേക്ക് ഞങ്ങളെ പ്രകോപിപ്പിക്കാനും കൈവ് ഭരണകൂടം ശ്രമിക്കുകയാണെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റരാത്രികൊണ്ട് 40 പേരെങ്കിലും കൊല്ലപ്പെടുകയും 150-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഉക്രെയ്നിനെതിരായ റഷ്യയുടെ ഏറ്റവും വലിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ് ശനിയാഴ്ച ഉക്രൈയ്ന്‍ തിരിച്ടിച്ചത്.

ഒരു വര്‍ഷത്തിലേറെയായി, ഉക്രേനിയന്‍ സൈന്യം എല്ലാ ദിവസവും അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഷ്യന്‍ പ്രദേശങ്ങള്‍ ആക്രമിക്കുന്നു.ഇത്തരം രക്തരൂക്ഷിതമായ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അന്താരാഷ്ട്രവേദികളില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments