Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെഗാനങ്ങൾ റെക്കാർഡ് തുകക്ക് സോണി മ്യൂസിക്ക് സ്വന്തമാക്കി

സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെഗാനങ്ങൾ റെക്കാർഡ് തുകക്ക് സോണി മ്യൂസിക്ക് സ്വന്തമാക്കി

കലാപരവും സാമ്പത്തിക വിജയവും നേടി, നിരവധി പുരസ്ക്കാരങ്ങളും നേടിയ ന്നാ താൻ കേസ് കൊട്-എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിൻ്റെ ഗാനങ്ങൾ സോണി മ്യൂസിക്ക് വൻതുകക്ക് കൈവശമായിരിക്കുന്നു.

രാജേഷ് മാധവനും ചിത്രാ നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
: പയ്യന്നൂരിലേയും സമീപ പ്രദേശങ്ങളിലേയും തെരഞ്ഞെടുത്ത നിരവധി കലാകാരന്മാരും അഭിനയിക്കുന്ന വലിയ ജനപങ്കാളിത്തമുള്ള ഒരു ചിത്രമണിത്.

നൂറ്റി ഇരുപതിലേറെ ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.
വലിയ മുതൽ മുടക്കോടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര പ്രേമികളുടെ ഇടയിൽ ഏറെചർച്ചാവിഷയമായിരിക്കുന്നു.
ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിന്നുണ്ട്.

സിൽവർവേ പ്രൊഡക്ഷൻ സിസ്റ്റ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലപ്പള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സഹനിർമ്മാതാക്കൾ – രതീഷ് ബാലകൃഷ്ണപ്പൊതുവാൾ
ജെയ്.കെ., വിവേക് ഹർഷൻ ,
എക്സിക്കുട്ടീവ് പ്രൊഡ്യുസേഴ്സ് – മനു ടോമി, രാഹുൽ നായർ, ഡോൺ വിൻസൻ്റിൻ്റേതാണ് സംഗീതം:
ഗാനങ്ങൾ – വൈശാഖ് സുഗുണൻ.
ഛായാഗ്രഹണം – സബിൻ ഊരാളു ക്കണ്ടി, എഡിറ്റിംഗ് – ആകാശ് തോമസ്.
കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ,
മിഥുൻ ചാലിശ്ശേരി. മേക്കപ്പ് – ലിബിൻ മോഹനൻ കോസ്റ്റ്യും – ഡിസൈൻ -സുജിത് സുധാകരൻ പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments