Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചെങ്കടലിൽ ഇറാനും യുദ്ധകപ്പലിറക്കി; സംഘർഷാവസ്ഥ മൂർച്ഛിക്കുന്നു

ചെങ്കടലിൽ ഇറാനും യുദ്ധകപ്പലിറക്കി; സംഘർഷാവസ്ഥ മൂർച്ഛിക്കുന്നു

തെഹ്റാൻ: ഇസ്രാ​യേലിന്റെ ഗസ്സ ആക്രമണത്തിന് പിന്നാലെ ചെങ്കടലിലെ യുദ്ധസമാന മുന്നൊരുക്കം മേഖലയിൽ സംഘർഷാവസ്ഥ കടുപ്പിക്കുന്നു. ചെങ്കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ചതായി ഇറാൻ ഇന്ന് സ്ഥിരീകരിച്ചു. ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അൽബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുൽ മൻദബ് കടലിടുക്കിലൂടെ ചെങ്കടലിൽ എത്തിയത്.

ഇറാൻ സുരക്ഷാ മേധാവി അലി അക്ബർ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് യുദ്ധക്കപ്പൽ വിന്യസിച്ച വാർത്ത പുറത്തുവന്നത്. കൂടിക്കാഴ്ച എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമാക്കിയിരുന്നില്ല. ഫലസ്തീനികളെ പിന്തുണക്കുന്നതിനും ഇസ്രായേലിനെതിരെ നിലകൊണ്ടതിനും ഹൂതികളെ ഇറാൻ പ്രശംസിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രാ​യേൽ ബന്ധമുള്ള കപ്പലുകളെ ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചതാണ് ലോകത്തെ സുപ്രധാന കപ്പൽപാതയെ സംഘർഷമേഖലയാക്കിയത്. ഇതോടെ ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതായി പ്രമുഖ കപ്പൽ കമ്പനികൾ പ്രഖ്യാപിച്ചു. യാത്രക്ക് സുരക്ഷ ഒരുക്കാൻ എന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യരാജ്യങ്ങൾ ചെങ്കടലിൽ പടയൊരുക്കം നടത്തിയിരുന്നു.

ശ​നി​യാ​ഴ്ച രാ​ത്രി, ഹൂ​തി വി​മ​ത​ർ ചെ​ങ്ക​ട​ലി​ൽ ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നു​നേ​രെ തൊ​ടു​ത്ത ര​ണ്ട് മി​സൈ​ലു​ക​ൾ വെ​ടി​വെ​ച്ചി​ട്ടതാ​യി യു.​എ​സ് സേ​ന അ​റി​യി​ച്ചിരുന്നു. തു​ട​ർ​ന്ന്, മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം നാ​ല് ബോ​ട്ടു​ക​ളി​ലെ​ത്തി​യ സാ​യു​ധ സം​ഘം ഇ​തേ ക​പ്പ​ലി​നു​നേ​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​യെ​ങ്കി​ലും യു.​എ​സ് സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഇ​തി​ൽ, ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടതായും അമേരിക്ക അറിയിച്ചു.

തെ​ക്ക​ൻ ചെ​ങ്ക​ട​ലി​ൽ​വെ​ച്ച് ത​ങ്ങ​ൾ​ക്കു​നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​താ​യി സിം​ഗ​പ്പൂ​ർ പ​താ​ക​യു​ള്ള ക​പ്പ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യുമായിരുന്നു. തു​ട​ർ​ന്ന് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു.​എ​സ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ പ്ര​തി​ക​രി​ച്ചു. തീ​ര​ത്തി​ന​ടു​ത്തു​ള്ള ക​പ്പ​ലി​ന് പ​രി​ക്കു​ക​ളൊ​ന്നുമില്ലെ​ന്ന് യു.​എ​സ് സൈ​നി​ക ക​മാ​ൻ​ഡ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ന​വം​ബ​ർ 19 നു​ശേ​ഷം അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ​പാ​ത​യി​ൽ ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന 23ാമ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ചെ​റു ബോ​ട്ടു​ക​ളി​ലെ​ത്തി​യ​വ​രെ യു.​എ​സി​ന്റെ ‘ഐ​സ​നോ​വ​ർ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി’​ൽ നി​ന്നെ​ത്തി​യ കോ​പ്റ്റ​റു​ക​ളാ​ണ് തു​ര​ത്തി​യ​ത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments