Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ‘നക്ഷത്ര സന്ധ്യ’

സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ‘നക്ഷത്ര സന്ധ്യ’

ഡാർവിൻ (ഓസ്ട്രേലിയ) : സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ 23ന് വൈകിട്ട് കാരൾ ‘നക്ഷത്ര സന്ധ്യ’ നടത്തി. ഇടവക വികാരി ഫാ.ജാക്സ് ജേക്കബ് അധ്യക്ഷത വഹിച്ചു, ഡാർവിൻ സെന്റ്.അൽഫോൻസാ സീറോ മലബാർ ഇടവക വികാരി ഫാ.ഡെന്നി തോമസ് നെടുംപതാലിൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി സാജൻ വർഗീസ്,  വി.എം.പ്രകാശ് എന്നിവർ പ്രസംഗിച്ചു. സൺഡേസ്കൂൾ, യുവജന പ്രസ്ഥാനം ,വനിതാ സമാജം എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ഡിസംബർ 24നു സന്ധ്യക്ക്‌ യൽദോ പെരുന്നാൾ ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാ.ജാക്സ് ജേക്കബിന്റെ കാർമികത്വത്തിൽ നടന്നു. ഇടവക വികാരി ഫാ.ജാക്സ് ജേക്കബ് ക്രിസ്മസ് സന്ദേശം നൽകി.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments