ഷിക്കാഗോ: പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവണതയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും നവകേരളയാത്ര ഗുണ്ടാ യാത്രയാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ഷിക്കാഗോയിലെത്തിയ കെപിസിസി പ്രസിഡന്റിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഏർപ്പെടുത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായിട്ട് അമേരിക്കയില്‍ എത്തുന്നത്. അവിടെ ആദ്യമായി കോണ്‍ഗ്രസിന്റെ സംഘടന സ്വീകരണയോഗത്തില്‍ ഞാന്‍ സംസാരിക്കുന്നു. ഒരു പാടു കാലത്തിന്റെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ഇത്. ആ സാക്ഷാത്കാരമൊരുക്കിയ ഇതിന്റെ സംഘാടകര്‍ക്ക് ഞാന്‍ നന്ദി പറയുകയാണ്.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആകുമ്പോള്‍ എനിക്ക് രാഷ്ട്രീയത്തില്‍ ഒരു ലക്ഷ്യമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുറ്റ ഒരു പ്രതലമുണ്ടാക്കി കെട്ടിപ്പൊക്കുക എന്നത്. അധികാരം എന്റെ ഒരു മോഹമായിരുന്നില്ല. മുഖ്യമന്ത്രിയാകാനൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആ ആഗ്രഹത്തിനും വേണ്ടിയുള്ള പോരാട്ടവും ഞാന്‍ നടത്തിയിട്ടുമില്ല. ഇപ്പോഴും നടത്തുന്നുമില്ല.
എനിക്ക് പാര്‍ട്ടിയാണ് വലുത്. ജനാധിപത്യ മതേതര ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയമണ്ഡത്തില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ അതിന്റെ പിറകില്‍ കേരളത്തില്‍ അതിനൊരു സമൂഹം, അതിനൊരു പ്രസ്ഥാനം കൂടെ ഉണ്ടാകണമെന്ന് ദൃഢനിശ്ചയമാണ് എന്റെ രാഷ്ട്രീയദര്‍ശനത്തിന്റെ അടിത്തറ. അത് വച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനവുമായിട്ടാണ് ഞാന്‍ മുമ്പോട്ടു പോകുന്നത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ കോണ്‍ഗ്രസിലേക്ക് കടന്നു വന്നയാളാണ് ഞാന്‍. 1957ല്‍ ശങ്കരന്‍ നമ്പൂതിരിപാടിന്റെ മന്ത്രിസഭ. ആ മന്ത്രിസഭയോടനുബന്ധിച്ച് വ്യാപകമായ അക്രമം കേരളത്തില്‍ ഉണ്ടായപ്പോള്‍ അന്ന് അങ്കമാലിയില്‍ ഗ്ലോറി എന്നൊരു ഗര്‍ഭിണിയെ വെടിവെച്ചുകൊന്ന ഒരു സംഭവം നിങ്ങളുടെ മനസ്സില്‍ കിടപ്പുണ്ടാവും. അന്നെനിക്ക് ഒമ്പത് വയസാണ്. അന്ന് എന്നോടൊപ്പമുള്ള പത്തുമുപ്പതു കുട്ടികളെ കൂട്ടി പ്രകടനം നയിച്ചുപോയ ആളാണ്.
അന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് എന്റെ നാട്. അന്ന് അങ്ങനെ പോകുമ്പോള്‍ സി.പി.എം. ന്റെ ഗുണ്ടകള്‍ അക്രമിച്ചു. ഞങ്ങള്‍ ചിതറി ഓടിയ കഥകള്‍ മനസ്സിനകത്ത് തങ്ങി നില്‍ക്കുന്നു. ആ ഓര്‍മ്മയില്‍ നിന്നും വളര്‍ന്നു വന്ന രാഷ്ട്രീയമാണ് എന്റെ രാഷ്ട്രീയം. എന്റെ അച്ഛനൊക്കെ പ്രാദേശിക കോണ്‍ഗ്രസിന്റെ നേതാക്കന്‍മാരാണ്.
ഒരു രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ നമുക്ക് സാധിച്ചുവെന്നും കെ. സുധാകരൻ പറഞ്ഞു.
കെ. സുധാകരന്റെ ലാളിത്യമാണെന്ന് അദ്ധേഹത്തിന്റെ തെളിച്ചമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. ‘ അദ്ധേഹത്തിന്റെ ഒരു പ്രസംഗം ഞാൻ കേൾക്കുകയുണ്ടായി. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപോകുമ്പോള്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മ. തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലാത്ത ഭാര്യ, കുഞ്ഞുങ്ങള്‍. അവരെ സാക്ഷിനിര്‍ത്തിയാണ് ഇറങ്ങിപോകുന്നത്. ഇന്നത്തെ കെ.എസ്.യു. അല്ല. പഴയ കെ.എസ്.യു.വിനെപ്പറ്റിയാണ് പറയുന്നത്. അദ്ദേഹം തിരിച്ചുവരുന്നത് കാത്തിരിക്കുന്ന കുടുംബത്തിലെ അംഗങ്ങളുടെ മാനസികാവസ്ഥ നമ്മള്‍ മനസിലാക്കണം.
മൂന്നുപ്രാവശ്യമാണ് സി.പി.എം.ന്റെ കാപാലികര്‍ ബോംബെറിഞ്ഞ് കൊല്ലുവാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഇടത്തും വലതും നിന്ന ഇരുപത്തെട്ടോളം ചെറുപ്പക്കാരെ വെട്ടിനുറുക്കി. ആ കുടുംബത്തെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുകയാണിപ്പോഴും അദ്ദേഹം. അത്ര തീക്ഷണമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് കെ.സുധാകരന്‍.
കേരളത്തിലെ ജനങ്ങളാണ്
കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. അതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് മറ്റ് മാര്‍ഗ്ഗമില്ലാതെ വന്നു. പിണറായി വിജയനെ പോലെ ഒരു ഏകാധിപതി ഭരിക്കുന്ന കേരളത്തിൽ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നൊരു വലിയ ദൗത്യമാണ് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ ഏല്‍പിച്ചിരിക്കുന്നത്.
ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് – കെ.എസ്.യു പ്രസ്ഥാനം, യുവജനപ്രസ്ഥാനം, മഹിളപ്രസ്ഥാനം സഹകരണസംഘങ്ങള്‍ തുടങ്ങിയ എല്ലാ മേഖലയിലും കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കാരണം കെ. സുധാകരനെ പോലെ ഒരു നായകനുള്ളതിനാലാണെന്നും ജെയിംസ് കൂടൽ പറഞ്ഞു.