ഇന്ത്യയിലെ ആദ്യത്തെ എയര്‍ബസ് എ350 വിമാനം ജനുവരി 22 മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 316 യാത്രികരെ ഉള്‍ക്കൊള്ളുന്ന ഈ വലിയ യാത്രാവിമാനം തുടക്കത്തില്‍ ആഭ്യന്തര റൂട്ടുകളിലും പിന്നീട് രാജ്യാന്തര റൂട്ടുകളിലും ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇതിലേക്കുള്ള ബുക്കിങ് ആരംഭിച്ചുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ബെംഗളുരു എന്നീ നഗരങ്ങള്‍ക്കിടയിലാണ് എയര്‍ബസ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. പൈലറ്റും ക്രൂവും എയര്‍ബസുമായി പരിചിതമായതിനു ശേഷമായിരിക്കും രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുക.
കഴിഞ്ഞ ഡിസംബര്‍ 23നാണ് എയര്‍ ഇന്ത്യയുടെ ആദ്യ എ350-900 എയര്‍ബസ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആകെ 20 എയര്‍ബസ് എ350 വിമാനങ്ങളാണ് എയര്‍ഇന്ത്യ ബുക്കു ചെയ്തിട്ടുള്ളത്. മാര്‍ച്ചിനു മുമ്പ് നാല് എയര്‍ബസുകള്‍ കൂടി എത്തും. ടാറ്റയുടെ ഉടമസ്ഥതയിലെത്തിയ ശേഷമുള്ള എയര്‍ഇന്ത്യയുടെ പ്രകടമായ മാറ്റമാണ് എയര്‍ബസിന്റെ വരവ്. വിടി -ജെആര്‍എ എന്ന പേരിലാണ് എയര്‍ ഇന്ത്യ എയര്‍ബസ് എ350 വിമാനങ്ങളെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.