Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു

സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു

ഒമാന്‍റെ ബജറ്റ് എയര്‍ലൈനായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു. ആഴ്ചയിൽ രണ്ടു വീതം സർവീസുകളായിരിക്കും ഉണ്ടാകുക. ഒമാന്‍ എയറുമായി സഹകരിച്ചാണ്‌ സലാം എയര്‍ ഇന്ത്യന്‍ സെക്ടറുകളിലേക്ക്‌ സര്‍വീസ് നടത്തുക.

ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും. ശരാശരി 42 റിയാലാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക് . ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. 10 റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയർത്താനും സാധിക്കും.

ഫെബ്രുവരിയിൽ 60 റിയാലിന് മുകളിലായി ടിക്കറ്റ് നിരക്ക് ഉയരുന്നുണ്ട്. മാർച്ചിൽ 80 റിയാലായും വർധിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് മസ്കത്തിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്. പുലർച്ച 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും.

അധിക ദിവസവും ഏകദേശം 60 റിയാലാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരിയിൽ ഇത് 64 റിയാൽ വരെ എത്തുന്നുണ്ട്. കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കത്തിൽ നിന്ന് നേരിട്ടും സലാം എയർ സർവിസുകൾ തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments