ഇനി അങ്ങനെ ആർക്കും എളുപ്പത്തിൽ പാർലമെന്റിൽ പ്രവേശിക്കാനാവില്ല, സുരക്ഷയിൽ വരുത്തിയത് വൻ മാറ്റങ്ങൾ
‘സ്ത്രീശക്തി മോദിക്കൊപ്പം’ വേദിയിൽ മറിയക്കുട്ടിയോട് നേരിട്ട് പരാതി ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മറിയക്കുട്ടിയെ കൂപ്പുകൈകളോടെയാണ് മോദി സ്വീകരിച്ചത്. പെൻഷൻ പോരാളി എന്ന നിലയിൽ വാർധക്യത്തിലും തളരാതെ പോരാടി വാർത്തകളിൽ നിറഞ്ഞ 78കാരിയാണ് മറിയക്കുട്ടി.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഒരുങ്ങിയ വേദിയിൽ സ്ത്രീകൾക്ക് നൽകിയ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ 41 മിനുട്ട് നീണ്ട പ്രസംഗം. മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തില്‍ നിരവധി തവണ അമ്മമാരെ സഹോദരിമാരേ തുടങ്ങിയ വാക്കുകള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മോദിയുടെ ഗ്യാരന്റി ഊന്നി പറഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചത്.