Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഇറാനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി

ഇറാനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി

തെഹ്റാന്‍: ഇറാനിൽ ​ നടന്ന ഭീകരാക്രമണത്തിൽ കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി. 141 പേർക്ക്​ പരിക്കുണ്ട്. ആക്രമണത്തിന്​ പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്ന്​ കുറ്റപ്പെടുത്തിയ ഇറാൻ പ്രതികാരം ഉറപ്പാണെന്നും മുന്നറിയിപ്പ്​ നൽകി. സ്​ഫോടനത്തിൽ പങ്കില്ലെന്ന്​ അമേരിക്ക വ്യക്തമാക്കി. പൂർണ ശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേൽ സൈനിക വക്​താവ്​ അറിയിച്ചു.

റെവല്യൂഷനറി ഗാർഡ്​ മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയാണ്​ ഇന്നലെ ഇറാനെ ഞെട്ടിച്ച സ്​​ഫോടനം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. രക്തസാക്ഷി വാർഷികവുമായിബന്ധപ്പെട്ട ചടങ്ങിൽ പ​ങ്കെടുക്കാൻ ആയിരങ്ങൾതടിച്ചുകൂടിയ ഘട്ടത്തിലാണ്​ ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊയിരുന്നു ആദ്യ സ്ഫോടനം. 13 മിനിറ്റിനു പിന്നാലെ രണ്ടാമത്തെ സ്ഫോടനം. സ്ഫോടത്തി​ന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില ഗുരുതരമാണ്​.

ഭീകരാക്രമണം ആസൂത്രണം ചെയ്​ത ആരെയും ​വെറുതെ വിടില്ലെന്ന്​ ഇറാൻ പ്രസിഡന്‍റ്​ ഇബ്രാഹിം റഈസി പറഞ്ഞു. പിന്നിൽ സയണിസ്​റ്റ്​ ഏജന്‍റുമാരും അവരുടെ സഹായികളുമാണെന്ന്​ ഇറാൻ വൈസ്​ പ്രസിഡന്‍റ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലി​ന്‍റെയും കരങ്ങൾ വ്യക്​തമാണെന്ന്​ ഇറാനിയൻ റവലൂഷനറി ഗാർഡി​ലെ ഖുദ്​സ്​ ഫോഴ്​സ്​ കമാണ്ടർ. ഇറാനിലെഭീകരാക്രമണത്തിന് ഇസ്രായേലിലെ തെൽ അവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻവക്താവ് ഡോ. കിയാനുഷ് ജഹാൻപുർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments