തിരുവനന്തപുരം: കോൺഗ്രസിൽ തരൂർ തരംഗമില്ലെന്ന് തുറന്ന് പറഞ്ഞ് കെ മുരളീധരൻ എംപി. കോണ്‍ഗ്രസില്‍ കൂടി ആലോചനകള്‍ നടക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടി ആലോചനക്കു തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംപിയുടെ വെളിപ്പെടുത്തൽ.
തരൂര്‍ തരംഗം കോണ്‍ഗ്രസില്‍ ഇല്ലെന്നും കോണ്‍ഗ്രസ് തലപ്പത്തു ഇരിക്കാന്‍ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞത് അതിനുള്ള മെയ് വഴക്കം ഇല്ലാത്തതു കൊണ്ടാണ് എന്നും മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം കൂടി ആലോചന ഇല്ലാത്തതാണ്.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അത് പരിഹരിച്ചു തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാന്‍ തയ്യറാകണം എന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് പൊലീസ് ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടില്ലഎന്നും ഭരണ കക്ഷി എംഎല്‍എയ്ക്കുപോലും രക്ഷ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍ എന്നും കെ. മുരളീധരന്‍ പറഞ്ഞു.