Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപന്ത്രണ്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഡൽഹിയിൽ അഞ്ചുപേർ പിടിയിൽ

പന്ത്രണ്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഡൽഹിയിൽ അഞ്ചുപേർ പിടിയിൽ

ന്യൂഡൽഹി∙ പന്ത്രണ്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഡൽഹിയിൽ അഞ്ചുപേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികളും ഒരു പുരുഷനും ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുനൽകിയ ഒരു സ്ത്രീയുമാണു പിടിയിലായത്. ഡൽഹിയിലെ സാദാർ ബസാറിൽ ചായക്കട നടത്തുന്ന ഛത്തീസ്ഗഢ് സ്വദേശിയാണു സംഭവം ആസൂത്രണം ചെയ്തത്. കേസിൽ പിടിയിലായ 12 ഉം 14 ഉം 15 ഉം വയസ്സു പ്രായമുള്ള ആൺകുട്ടികൾ ഇയാളുടെ കടയില്‍ ജോലിക്കുനിൽക്കുന്നവരാണ്. സമീപത്തു മാലിന്യം എടുക്കാൻ വരുന്ന ആളാണ് സ്ത്രീ.

ജനുവരി ഒന്നിനു പുതുവത്സരം ആഘോഷിക്കാൻ ഒരു പെൺകുട്ടിയെ കൊണ്ടുവരണമെന്ന് ഇയാൾ സ്ത്രീയോട് പറയുകയായിരുന്നു. പെണ്‍കുട്ടിയെ നൽകുന്നതിനായി സ്ത്രീക്കു പണം ഇയാൾ വാഗ്ദാനം ചെയ്തിട്ടുണ്ടാവുമെന്നാണു പൊലീസ് നിഗമനം. പിറ്റേദിവസം 12 കാരിയെ സ്ത്രീ കാണുകയും ഖുർഷിദ് മാർക്കറ്റിലെ ഒരു വീട്ടിൽനിന്നും മാലിന്യം എടുക്കാൻ പറയുകയായിരുന്നു. ഇവിടെ എത്തിയ പെൺകുട്ടിയെ നാലുപേരും പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തിരികെ വീട്ടിലെത്തിയ പെൺകുട്ടി രണ്ടുദിവസം സംഭവം പുറത്തുപറഞ്ഞില്ല. പിന്നീട് പെൺകുട്ടി കാര്യങ്ങൾ തന്റെ കസിനോടു പറയുകയായിരുന്നു. തുടർന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി. പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടി. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളാണു പിടിയിലായ ആൺകുട്ടികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments