Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമദ്യ ലഹരിയിൽ മകന്റെ ക്രൂരത; ചക്ക വേവിച്ച് നൽകാത്തതിന് അമ്മയുടെ ഇരുകൈകളും തല്ലിയൊടിച്ചു

മദ്യ ലഹരിയിൽ മകന്റെ ക്രൂരത; ചക്ക വേവിച്ച് നൽകാത്തതിന് അമ്മയുടെ ഇരുകൈകളും തല്ലിയൊടിച്ചു

മദ്യപിച്ചെത്തിയ മകൻ അമ്മയുടെ രണ്ടുകൈയ്യും തല്ലിയൊടിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. തട്ടയ്ക്കാട് തേവർ കാട്ടിൽ സരോജിനിയുടെ(65) കൈയാണ് മകൻ വിജേഷ്(32) തല്ലിയൊടിച്ചത്. ചക്ക വേവിച്ച് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദ്ദനം. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിൽ നിന്നും വിജേഷ് ഒരു ചക്ക പറിച്ച് വീട്ടിൽ കൊണ്ടുവന്നിരുന്നു. അമ്മയോടിത് വേവിച്ച് നൽകാൻ ആവശ്യപ്പെട്ട ശേഷം ഇയാൾ പുറത്തേക്ക് പോയി. എന്നാൽ മറ്റു ജോലികൾ ഉള്ളതിനാൽ ചക്ക വേവിക്കാൻ സരോജിനിക്ക് കഴിഞ്ഞില്ല. ഇതിനിടെ പുറത്തുപോയി തിരിച്ചു വന്ന വിജേഷ് വൃദ്ധ മാതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.വീടിൻ്റെ പരിസരത്തുണ്ടായിരുന്ന മര കമ്പ് ഉപയോഗിച്ചായിരുന്നു 65 കാരിയായ അമ്മയെ ഇയാൾ മർദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും നടുവിനും പരുക്കുണ്ട്. സരോജിനിയെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകൻ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments