ടൊറന്റോ: യാത്രാ മധ്യേ പതിനാറുകാരന് സ്വന്തം കുടുംബത്തിലെ അംഗത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് എയര്‍ കാനഡ വിമാനം വഴി തിരിച്ചുവിട്ടു. ജനുവരി മൂന്നിനാണ് സംഭവംന നടന്നത്.
ടൊറന്റോയില്‍ നിന്നും കാല്‍ഗറിയിലേക്ക് തിരിച്ച വിമാനമാണ് വഴിതിരിച്ചു വിട്ടത്. വിനപെഗ് റിച്ചാര്ഡ്സണ് അന്താരാഷ്ട വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഒപ്പം യാത്ര ചെയ്ത കുടുംബാംഗത്തെ പതിനാറുകാരന് ആക്രമിച്ചുവെന്നും അതേതുടര്ന്ന് വിമാനം വഴിതിരിച്ചു വിടുകയായിരുന്നുവെന്നും വ്യക്തമാവുകയായിരുന്നു. പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് അയക്കുകയായിരുന്നു. പതിനാറുകാരന് ആക്രമിച്ച യാത്രക്കാരന് ചെറിയ പരിക്കുകളുണ്ട്.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. 2019ല്‍ 1161 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 2031 ആയി ഉയര്‍ന്നു