Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രായേൽ- ലബനാൻ അതിർത്തിയിൽ സംഘർഷം കൂടുതൽ രൂക്ഷമായി

ഇസ്രായേൽ- ലബനാൻ അതിർത്തിയിൽ സംഘർഷം കൂടുതൽ രൂക്ഷമായി

ദ​ുബൈ: വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഫീൽഡ്​ കമാണ്ടർ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സംഘർഷം കൂടുതൽ രൂക്ഷമായി.ഹിസ്ബുല്ലയുടെ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ ഉൾപ്പെടെ രണ്ട്​ ഇസ്രായേലികൾക്ക്​ പരിക്കേറ്റു​.യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ നാളെ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും.ഗസ്സ യുദ്ധം ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു.

ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ-ഫീൽഡ്​ കമാണ്ടർ വിസ്സാം തവിൽ കൊല്ലപ്പെട്ടതായി ഹിസ്​ബുല്ല സ്​ഥിരീകരിച്ചു. ഇതിന്​ കനത്ത പ്രതികാരം ഉറപ്പാണെന്നും ഹിസ്​ബുല്ല വ്യക്തമാക്കി. ഇസ്രായേൽ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച്​ ഹിസബുല്ലയുടെ മി​സൈൽ, ഷെല്ലാക്രമണങ്ങൾ രാത്രിയും തുടർന്നു.

ഇസ്രായേൽ, ലബനാൻ യുദ്ധം ഒഴിവാക്കാനുള്ള അമേരിക്കയുടെയും യൂറോപ്യൻ യൂനിയ​െൻറയും നയതന്ത്രനീക്കങ്ങൾക്കും പുതിയ സംഭവങ്ങൾ തിരിച്ചടിയായി. അതിർത്തിയിൽ നിന്ന്​ ഹിസ്​ബുല്ലയെ അകറ്റുമെന്നും ലബനാനുമായി തുറന്ന യുദ്ധത്തിന്​ മടിക്കില്ലെന്നും ഇസ്രായേൽ നിലപാട്​ കടുപ്പിച്ചിരിക്കെയാണ്​ ഉന്നതതല ചർച്ചകൾക്കായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ തെൽ അവീവിൽ എത്തുന്നത്​.

യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെത്തിയ ബ്ലിൻകൻ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ചർച്ച നടത്തി. ഗസ്സയിൽ നിന്ന്​ ഫലസ്​തീനികളെ പുറന്തള്ളുന്ന ​പ്രശ്​നം ഉദിക്കുന്നില്ലെന്ന്​ ആൻറണി ബ്ലിൻകൻ, യു.എഇ, സൗദി നേതാക്കൾക്ക്​ ഉറപ്പു നൽകി. ഗസ്സയുദ്ധത്തി​െൻറ തുടർ നീക്കങ്ങൾ, ലബനാൻ യുദ്ധ സാധ്യത, ബന്ദിമോചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇസ്രായേൽ യുദ്ധ കാബിനറ്റ്​ വൈകീട്ട്​ യോഗം ചേരുന്നുണ്ട്​. ഗസ്സക്കപ്പുറത്തേക്ക്​ യുദ്ധം നീളരുതെന്ന അമേരിക്കൻ നിലപാട്​ ഇസ്രായേൽ നേതാക്കളുമായുള്ള കൂടിക്കാ​ഴ്​ചയിൽ ആൻറണി ബ്ലിൻകൻ ഉന്നയിക്കും. ഗസ്സയിലേക്ക്​ കൂടുതൽ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന്​ വൈറ്റ്​ ഹൗസ്​ അറിയിച്ചു

അതേ സമയം ഹമാസിന് ഗസ്സയിൽ ഫലപ്രദമായി ഭരിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പറയുന്നത്. ഈ വർഷം മുഴുവൻ യുദ്ധം തുടരേണ്ടി വരുമെന്ന് ഐഡിഎഫ് മേധാവി ഹെർസി ഹലേവി വ്യക്തമാക്കി. ആക്രമണത്തി​െൻറ തോതും ഗസ്സയിൽ സൈനികരുടെ എണ്ണവും ഘട്ടം ഘട്ടമായി കുറക്കുമെന്ന്​ ഇസ്രായേൽ സൈനിക വക്​താവ്​.

ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ വംശഹത്യാകേസിനെ അറബ്, ഇസ്ലാമിക രാജ്യങ്ങൾ പിന്തുണക്കാത്തതിൽ ഹമാസ് ശക്തമായ അമർഷം രേഖപ്പെടുത്തി.

ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,000 കടന്നു. സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ 23,084 പേരാണ്​ കൊല്ലപ്പെട്ടത്​. പരിക്കേറ്റവരുടെ എണ്ണം 58,926 ആയി.ഗസ്സയിൽ ഇന്ന്​ മാത്രം 113 ഫലസ്തീനികളെയാണ്​ ഇസ്രായേൽ കൊലപ്പെടുത്തിയത്​.

ഗസ്സയിലെ അൽ അഖ്സ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ ഭീഷണി മൂലം ഒഴിഞ്ഞുപോയ 600 രോഗികളെയും ആരോഗ്യ പ്രവർത്തരെയും കാണാനില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അറിയിച്ചു.

അതെസമയം നെതന്യാഹു ഉടൻ രാജിവെച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൂറുകണക്കിന് പേർ ഇസ്രായേലി നെസറ്റിന്റെ കവാടം ഉപരോധിച്ചു. നെതന്യാഹു മ​ന്ത്രിസഭയിൽ നിന്ന്​ രാജിവെക്കാൻ മന്ത്രിമാരോട്​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ്​ നിർദേശിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments