ഏഷ്യാനെറ്റ് ന്യൂസ് ‘അഗോറ 2026’ൽ ഹരി കെ. നമ്പൂതിരി പ്രഭാഷകൻ

Global Indian Writer · November 28, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ‘അഗോറ 2026’ ആശയസംവാദ വേദിയിൽ പങ്കെടുക്കുന്ന 200 പ്രമുഖ പ്രഭാഷകരിൽ ഒരാളായി പ്രമുഖ ആരോഗ്യരംഗ വിദഗ്ധനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് എഡിറ്റർ ഇൻ ചീഫുമായ ഹരി കെ. നമ്പൂതിരിയെ തിരഞ്ഞെടുത്തു.

നവംബർ 27, 28, 29 തീയതികളിലായി തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ത്രിദിന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

നവംബർ 27ന് രാവിലെ 10 മുതൽ 11 വരെ ‘ദി റൗണ്ട് ടേബിൾ’ വേദിയിൽ നടക്കുന്ന ‘എന്റെ വഴി, നമ്മുടെ വഴി’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിലാണ് ഹരി കെ. നമ്പൂതിരി പങ്കെടുക്കുന്നത്.

വ്യത്യസ്ത ആശയങ്ങളും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നതിനുള്ള സംവാദവേദിയായാണ് ‘Where Ideas Meet’ എന്ന സന്ദേശത്തോടെ അഗോറ 2026 സംഘടിപ്പിക്കുന്നത്.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ agora.asianetnews.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം.

Share this story

Leave a Comment

Your comment will be visible after admin approval.