Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘സി സ്പേസ് ': സർക്കാർ ഒടിടി ഉടൻ ജനങ്ങളിലേക്ക്

‘സി സ്പേസ് ‘: സർക്കാർ ഒടിടി ഉടൻ ജനങ്ങളിലേക്ക്

കേരള സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ വരുന്ന ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോം (ഒടിടി) ഉടൻ പ്രവർത്തനസജ്ജമാകും. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന പ്ലാറ്റ്ഫോമിന് സി സ്പേസ് എന്നാണ് പേരിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോം കൂടിയാണ് ‘സി സ്പേസ്’. 

സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്ഫോമിന്റെ പ്രിവ്യൂ തിരുവനന്തപുരം നിള തിയറ്ററില്‍ നടന്നു. ആപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസിന്റെ ചിത്രങ്ങള്‍ മന്ത്രി സജി ചെറിയാൻ പുറത്തുവിട്ടിട്ടുണ്ട്. രൂപാന്തരം, ഹോളിവൂണ്ട്, ബി മുതൽ 32 വരെ,നീരവം, താഹിറ എന്നീ സിനിമകൾ ആദ്യ ഘട്ടങ്ങളിൽ ഒടിടി പ്ലാറ്റ്ഫോമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലളിതവും എന്നാല്‍ സമഗ്രവുമായ ഒരു ഒടിടി യൂസര്‍ എക്സ്പീരിയന്‍സ് ആയിരിക്കും സി സ്പേസിന്റേതെന്ന് മന്ത്രി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments