Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം

ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം

അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഹൂതി കളുടെ ആക്രമണം. ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ ഇ​തു​വ​രെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലിയ ആക്രമണമാണ് നടന്നത്. ഡ്രോണുകളും, ബാലിസ്റ്റിക് മിസൈലുകളും ഉപയോ​ഗിച്ചുമാണ് ആക്രമണം നടത്തിയത്. കപ്പലിന് നാശനഷ്ടമോ ആളുകൾക്കോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നാവിക സേന പറയുന്നു.

അതേസമയം ഇസ്രയേലിന് സഹായവുമായി പോയ യുഎസ് കപ്പലാണ് ആക്രമിച്ചതെന്നാണ് ഹൂതികളുടെ വിശദീകരണം. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകി. തി​രി​ച്ച​ടി​ച്ച യു.​എ​സ്, യു.​കെ സ​ഖ്യ​സേ​ന യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ 18 മൂ​ന്ന് മി​സൈ​ലു​ക​ളും തകർത്തു. യു.​എ​സ്.​എ​സ് ഐ​സ​നോ​വ​റി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന യു​ദ്ധ​വി​മാ​ന​ങ്ങ​ളും യു.​കെ യു​ദ്ധ​ക്ക​പ്പ​ലാ​യ എ​ച്ച്.​എം.​എ​സ് ഡ​യ​മ​ണ്ടും ചേ​ർ​ന്നാ​ണ് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ത​ക​ർ​ത്ത​തെ​ന്ന് യു.​കെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഗ്രാ​ന്റ് ഷാ​പ്സ് പറഞ്ഞു.

ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണത്തിന് പിന്നാലെ ക​പ്പ​ലു​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മേ​കാ​ൻ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ‌ സ​ഖ്യ​സേ​ന രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ഹൂതികൾ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതി പ്രമേയം പാസാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments