ഗാന്ധിനഗര്‍: പത്താമത് വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദിന് ഊഷ്മള സ്വീകരണം. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാശഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദിനെ ആശ്ലേഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.
‘എന്‍റെ സഹോദരാ, ഇന്ത്യയിലേക്ക് സ്വാഗതം. താങ്കളുടെ സന്ദര്‍ശനം ഒരു അംഗീകാരമാണ്’- മോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധം വിളിച്ചോതുന്ന ചിത്രങ്ങളും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിക്ക് മുന്നോടിയായി മോദിയും ശൈഖ് മുഹമ്മദും അഹമ്മദാബാദില്‍ റോഡ് ഷോയും നടത്തിയിരുന്നു. അഹമ്മദാബാദിൽ വൻ ജനാവലിയാണ് പ്രധാനമന്ത്രി മോദിയെയും യുഎഇ പ്രസിഡന്റിനെയും സ്വീകരിച്ചത്.
വിമാനത്താവളത്തിൽ നിന്നും മോദിക്കൊപ്പമായിരുന്നു ശൈഖ് മുഹമ്മദിന്റെ യാത്ര. യുഎഇ– ഇന്ത്യൻ പതാകകൾ വീശി ജനങ്ങൾ ശൈഖ് മുഹമ്മദിനെ അഭിവാദ്യം ചെയ്തു. അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം അദ്ദേഹത്തെ അനുഗമിച്ചു.
സമ്മിറ്റിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി ബന്ധം ശക്തമാക്കുമെന്ന് യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഉണ്ടായെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. അഹമ്മദാബാദിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളെയും ചേർത്തു നിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.അതേസമയം സമ്മിറ്റിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായി ബന്ധം ശക്തമാക്കുമെന്ന് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഉണ്ടായെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. അഹമ്മദാബാദിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളെയും ചേർത്തു നിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.