ഫീനിക്‌സ്: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരിസോണയിലെ ദേവി ഭക്തര്‍ ആചരിക്കുന്നു. അരിസോണയിലെ ഹൈന്ദവ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ നേതൃത്വത്തിലാണ് ഈ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. ആറ്റുകാലമ്മയുടെ ഭക്തരുടെ നിരന്തരമായ അഭ്യര്‍ഥനയെ മാനിച്ചുകൊണ്ട് ഈ വരുന്ന ഫെബ്രുവരി 24 ന് മഹാഗണപതി ക്ഷേത്രത്തില്‍ വച്ചാണ് വിപുലമായ പൊങ്കാല ആഘോഷങ്ങള്‍ നടക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയുടെ തനിമ ഒട്ടും ചോരാതെ, അതെ ചിട്ടവട്ടങ്ങളും ആചാരാനുഷ്ടാനങ്ങളോടുകൂടിയാണ് ഈ പൊങ്കാല കര്‍മങ്ങള്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. പൊങ്കാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പൊങ്കാല ആഘോഷകമ്മിറ്റി ഭാരവാഹികളായ കിരണ്‍ മോഹന്‍, നീതു കിരണ്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ ഗണപതി ഹോമം, വൃക്ഷ പൂജ, ദേവി പൂജ എന്നിവക്ക് ശേഷം 10 മണിക്ക് പൊങ്കാല അടുപ്പില്‍ ക്ഷേത്ര മേല്‍ശാന്തി തീ പകരും. 12 മണിക്ക് പൊങ്കാല നിവേദ്യവും, തുടര്‍ന്ന് തൂശനിലയില്‍ പ്രത്യക വിഭവങ്ങളോട് കൂടിയ പൊങ്കാല സദ്യയും ഉണ്ടായിരിക്കും. ഗണപതി ഹോമം, ദേവി പൂജ, അര്‍ച്ചന എന്നിവക്കും ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 602-628-8979 / 602-715-0627