Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെൽബണിൽ വീട്ടിനുള്ളിൽ വച്ച് കുത്തേറ്റ യുവ ഡോക്ടർ അക്രമികളെ കാറിൽ പിന്തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങി

മെൽബണിൽ വീട്ടിനുള്ളിൽ വച്ച് കുത്തേറ്റ യുവ ഡോക്ടർ അക്രമികളെ കാറിൽ പിന്തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങി

മെൽബൺ: വീട്ടിനുള്ളിൽ വച്ച് അക്രമികളുടെ കുത്തേറ്റ യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി. കുത്തേറ്റ ശേഷം  ഡോക്ടർ  കാറിൽ അക്രമികളെ പിന്തുടർന്നു. 33 വയസ്സുകാരനായ ഡോക്ടർ ആഷ് ഗോർഡനെയാണ് മെൽബണിന്‍റെ കിഴക്കുള്ള ഡോൺകാസ്റ്ററിലെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ശനിയാഴ്ച പുലർച്ചെ അക്രമിച്ചത്. വീട്ടിൽ ഇവർ മോഷണം നടത്തിയെന്നാണ് വിവരം. 
ഡോ. ഗോർഡൻ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും തന്‍റെ സാർജന്‍റ് സെന്‍റ് ഹോമിൽ നിന്ന് 500 മീറ്റർ അകലെയുള്ള എയ്ൽഡൺ സെന്‍റ് റോഡിൽ വാഹനം  ഇടിച്ചുകയറുകയായിരുന്നു. ബഹളം കേട്ട് ഭയന്ന അയൽക്കാർ പൊലീസിനെ വിളിക്കുകയും അൽപ്പസമയത്തിന് ശേഷം ഡോ.ഗോർഡന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികൾ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.  

 ‘എളിമയുള്ളവനും തങ്ങൾക്ക് പ്രിയപ്പെട്ടവനും’ ആയിരുന്നു കൊല്ലപ്പെട്ട ഡോക്ടർ എന്ന് ആഷ് ഗോർഡനെ അറിയുന്നവർ അനുസ്മരിച്ചു.  ഡോ ഗോർഡൻ മോനാഷ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2015ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.  2016 മുതൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ചർമ്മത്തിന്‍റെ ആരോഗ്യം, വാർധക്യം തടയൽ എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള റിച്ച്മണ്ട് കോസ്മെറ്റിക് ക്ലിനിക്കിലാണ് ആഷ് ജോലി ചെയ്തിരുന്നത്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments