ന്യൂഡൽഹി : വിമാനങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനുമെതിരെ പരാതികൾ ഉയർന്നതോടെ മാർഗരേഖ പുറത്തിറക്കി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്ന് വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകി.
അതത് എയർലൈനിന്റെ വൈബ്സൈറ്റിൽ തൽസ്ഥിതി വിവരങ്ങൾ ലഭ്യമാക്കണമെന്ന് അറിയിച്ച ഡിജിസിഎ, യാത്രക്കാരെ എസ്എംഎസ്, വാട്സാപ്, ഇ മെയിൽ എന്നിങ്ങനെ ഏതെങ്കിലും മാർഗങ്ങളിലൂടെ വിവരങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു. വിമാനങ്ങൾ വൈകുന്നതിനെ കുറിച്ച് യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ കൈമാറാൻ ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും വ്യക്തമാക്കി.