ലണ്ടൻ : എർലിങ് ഹാളണ്ടിനെയും കിലിയൻ എംബപെയും പിന്നിലാക്കി അർജന്റീന താരം ലയണൽ മെസ്സിക്ക് വീണ്ടും മികച്ച ലോക ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം. 8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്.
ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 3 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്. എന്നാൽ ലണ്ടനിൽ നടന്ന ചടങ്ങിന് ഹാളണ്ടും മെസ്സിയും എംബപെയും എത്തിയില്ല. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെയും ബാർസിലോനയുടെയും താരം അയ്റ്റാന ബോൺമറ്റി സ്വന്തമാക്കി.