Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക: പൊതുജനാഭിപ്രായം തേടി സംസ്ഥാന കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക: പൊതുജനാഭിപ്രായം തേടി സംസ്ഥാന കോണ്‍ഗ്രസ്

തിരുവനന്തപുരം: എഐസിസി ആഹ്വാനപ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി കെപിസിസി.

 കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ ജനുവരി 21ന് വൈകുന്നേരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് പൊതുജനാഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. വ്യക്തികള്‍, സംഘടനകള്‍,യുവജനങ്ങള്‍, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാവുന്നതാണെന്നും അറിയിപ്പുണ്ട്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുന:സംഘടന; ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി
ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരമാവധി നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജനകീയ മാനിഫെസ്റ്റോ ആയിരിക്കും കോണ്‍ഗ്രസിന്റേതെന്നും കെ.സുധാകരന്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments