ന്യൂയോർക്ക് : എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും, ഫൊക്കാന പ്രവർത്തകയും ആയ മില്ലി ഫിലിപ്പിന്റെ പിതാവ് പകലോമറ്റം കുന്നുംപുറത്തു വീട്ടിൽ തോമസ് കൊരുത് (77) നാട്ടിൽ അന്തരിച്ചു.
ഭാര്യ ലിലി തോമസ്. മക്കൾ : മിലി, മായാ. മരുമക്കൾ : ഫിലിപ്പ് ജോൺ, ജോജി ആൻഡ്രൂസ് (കോട്ടയം). കൊച്ചു മക്കൾ: ശിശിര, നിവേദ് ,അമിത്.
സംസ്കാരം ശനിയാഴ്ച രാവിലെ 11 .30 ന് കല്ലുപാറയിൽ ഉള്ള ഓർത്തഡോക്സ് ചർച്ചിൽ. നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് , അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ സക്കറിയ മാർ അപ്രേം എന്നിവരുടെ കാർമികത്വത്തിൽ നടക്കും.