കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി നടപടികള്‍ക്ക് സുപ്രിംകോടതിയുടെ താല്‍ക്കാലിക വിലക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജിയിലെ വിചാരണ ഇന്ന് ഹൈക്കോടതിയില്‍ അവസാനിക്കാനിരിക്കെയാണ് വിലക്ക്.
കെ ബാബുവിന്റെ അപ്പീല്‍ അടുത്ത ബുധനാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ഇതിന് മുന്‍പ് കെ ബാബുവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും വാദങ്ങള്‍ എഴുതി നല്‍കണമെന്നും സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.വിചാരണയ്ക്കിടെ ഉന്നയിച്ച ന്യൂനതകള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കെ ബാബു സുപ്രിംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു പ്രചാരണം നടത്തിയതെന്നായിരുന്നു എം സ്വരാജിന്റെ ആക്ഷേപം.