മോഹൻലാല്‍–ജീത്തു ജോസഫ് ടീമിന്റെ ബ്ലോക്ബസ്റ്റർ ചിത്രം ‘നേര്’ ഒടിടി പ്രിമിയറിനൊരുങ്ങുന്നു. ചിത്രം ജനുവരി 23ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. ബോക്സ്ഓഫിസിലും വമ്പൻ വിജയമായ സിനിമ നൂറുകോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.
ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കലക്ഷനാണിത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം. അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റ്. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തിനും നേര് സാക്ഷ്യം വഹിച്ചു. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നായിരുന്നു ആദ്യ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമായത്. ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്നും പ്രേക്ഷകർ പറയുന്നു.