ടൊറന്റോ: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ നയതന്ത്ര പ്രതിസന്ധി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വരവിനെ ബാധിച്ചതായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രോസസ്സ് ചെയ്ത പഠന പെര്‍മിറ്റുകളുടെ എണ്ണം കുറഞ്ഞത് പ്രശ്‌നം പരിഹരിക്കാതെ തിരികെയെത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം ഇന്ത്യയില്‍ നിന്നുള്ള ധാരാളം അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാറുള്ളത് പകുതിയായി കുറച്ചതായും അദ്ദേഹം പറഞ്ഞു.
നയതന്ത്ര ബന്ധത്തില്‍ തുല്യത അവകാശപ്പെട്ട ഇന്ത്യ കാനഡയുടെ 41 നയതന്ത്ര ജീവനക്കാരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ കാനഡ 41 നയതന്ത്രജ്ഞരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ഐ ആര്‍ സി സി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇന്ത്യ വിട്ടതോടെ എണ്ണം 62ല്‍ നിന്ന് 21 ആയിരുന്നു.
നയതന്ത്ര മേഖലയിലുള്ളവരെ കുറക്കുന്നത് സേവനങ്ങളെ ബാധിക്കുമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞിരുന്നു. അതേപ്രകാരം കൂട്ട പുറത്താക്കല്‍ സേവന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്തു.
2023-ന്റെ അവസാന പാദത്തില്‍ ഇന്ത്യക്കാര്‍ക്ക് അനുവദിച്ച പഠനാനുമതികളുടെ എണ്ണം 14910 ആയി കുറഞ്ഞിരുന്നു. മുന്‍ വര്‍ഷം 108,940 ആയിരുന്ന സ്ഥാനത്താണിത്. 86 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എങ്കിലും 2022ലെ നാലാം പാദത്തില്‍ 73,000 പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. 2023 ലെ 14,910 പെര്‍മിറ്റുകള്‍ എന്നത് നവംബര്‍ വരെ പ്രോസസ്സ് ചെയ്തവര്‍ക്ക് മാത്രമായിരുന്നു. അതിനാല്‍ ഈ കുറവ് അത്ര തീവ്രമായിരിക്കില്ല.
ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള അപേക്ഷകള്‍ കുത്തനെ കുറയാന്‍ തുടങ്ങി.
അനുമതികള്‍ക്കായുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ആകെ 145,881 ആയിരുന്നത് 2022ല്‍ വെറും 86,562 ആയി കുറഞ്ഞു. ഇത് ഏകദേശം 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.