പത്തനംതിട്ട: സ്വാതന്ത്ര്യസമര സേനാനിയും ധീര രക്തസാക്ഷിയുമായ വാര്യം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരമ ദിവസത്തിൽ രക്തദാന സന്ദേശവുമായി യൂത്ത് കോൺഗ്രസ് ഠൗൺ മണ്ഡലം കമ്മറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആദ്യ രക്തം നൽകി ഉത്ഘാടനം നിർവ്വഹിച്ചു.
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മയ്ക്കായി രക്തദാനം എന്ന പ്രക്രിയ വ്യത്യസ്തമായ വഴിയും അനുഭവവുമാണ് എന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു. ചരിത്രത്തിന്റെ സ്മരണകളെ ഓർമിക്കുക വഴി വർത്തമാനകാലത്ത് മെച്ചപ്പെട്ട ജീവിതം എല്ലാവർക്കും ലഭ്യമാക്കുക എന്നതും, മൂടിവയ്ക്കപ്പെടുന്ന ചരിത്ര സത്യങ്ങളെ പുതുതലമുറയ്ക്ക് ദൃശ്യമാക്കുക വഴി ചരിത്രത്തോട് നീതിപുലർത്തുന്നത് പ്രായോഗികമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലഡ്ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ: പ്രിറ്റി സക്കറിയാ ജോർജ്, ബ്ലഡ് ബാങ്ക് കൗൺസിലർ സുനിത എം എസ്,ശ്രീഭദ്ര കെ എസ്, ഷിഫാ ഐ, വീണാ എം നായർ, വിപിൻ വി വിജയൻ, അശ്വതി, അൽഫിയ, അശോകൻ പിള്ള, രാജേഷ് ,അജ്മൽ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.