ദിസ്പുർ : കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഭാഗമായി അസമിലെ സിപിഎം പ്രവർത്തകരും. വെള്ളിയാഴ്ച അസമിലെ ലഖിംപുരില്‍ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെ, സിപിഎം പ്രവർത്തകർ റാലിയായി എത്തി യാത്രയുടെ ഭാഗമാവുകയായിരുന്നു.
ലഖിംപുരിലെ സിപിഎം ജില്ലാ സെക്രട്ടറിയും കൂട്ടരുമാണ് മുദ്രാവാക്യം വിളികളുമായി എത്തിയത്. ‘രാഹുൽ ഗാന്ധി സിന്ദാബാദ്’, രാഹുൽ ഗാന്ധിക്കു സ്വാഗതം’, ‘സിപിഎം സിന്ദാബാദ്’, ‘ഭാരത് ജോഡോ സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ റാലി നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.