നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഭാസമ്മേളനത്തില്‍ രാഷ്ട്രീയം തന്നെയാകും അടിമുടി നിറഞ്ഞുനില്‍ക്കുക. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെയുള്ള മാസപ്പടി ആരോപണം ഉള്‍പ്പെടെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഫെബ്രുവരിയില്‍ തന്നെ വരുമോ എന്ന ആകാംക്ഷ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് നിയമസഭയുടെ ബജ്റ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. മാര്‍ച്ച് 20 വരെ നീളുന്ന കലണ്ടര്‍ പ്രസിദ്ധീകരിച്ചെങ്കിലും അതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നുറപ്പാണ്. നയപ്രഖ്യാപനം വലിയ പ്രശ്നങ്ങളില്ലാതെ നടന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ പ്രസംഗത്തിന്‍റെ കരടില്‍മാറ്റങ്ങളില്ലാതെ അംഗീകരിച്ചിരുന്നു.