Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം: 27ന് അവധി

അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം: 27ന് അവധി

തിരുവനന്തപുരം : സ്കൂൾ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ 1 മുതൽ 10 വരെ ക്ലാസുകൾക്ക് ജനുവരി 27ന് അവധിയാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി 1,34,540 അധ്യാപകർ പങ്കെടുക്കും. 

ക്ലസ്റ്റർ പരിശീലനത്തിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എഇഒ, ഡിഇഒ,ഡിഡി, ഡിപിസിമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്,  എസ്എസ്കെ ഡയറക്ടർ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റർ ഡോ. രാമകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. പങ്കാളിത്തം പൂർണമാക്കാൻ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു.

എൽപി തലം ക്ലാസ് അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിലും യുപി തലം വിഷയാടിസ്ഥാനത്തിൽ ബിആർസി തലത്തിലും ഹൈസ്കൂൾ തലം വിഷയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടക്കുന്നത്. 40-50 അധ്യാപകർക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റർ പരിശീലനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ബാച്ചിന് രണ്ട് റിസോഴ്സ് പേഴ്സണുകൾ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments