Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1 കോടി 25 ലക്ഷം

കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1 കോടി 25 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1 കോടി 25 ലക്ഷം രൂപ.മൂന്ന് ഉത്തരവുകളിലായാണ് പണം നൽകിയത്.

ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകൾക്കായി നൽകി.അറ്റ് ഹോമിനായി 20 ലക്ഷംരൂപയും അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകിയാണ് പണം അനുവദിച്ചത്. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോൺ, വൈദ്യുതി ചിലവുകൾക്കുമായി നൽകി ഉത്തരവിറക്കി.

അതെ സമയം പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ സർക്കാർ പോര് അതിന്‍റെ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്നതിനിടയിലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോട് കൂടിയാണ് സമ്മേളനത്തിന്‍റെ തുടക്കം.ഗവർണർ 8.50 ഓടെ നിയമസഭയ്ക്ക് മുന്നിലെത്തും.മുഖ്യമന്ത്രിയും സ്പീക്കറും, പാർലമെന്‍ററികാര്യ മന്ത്രിയും ചേർന്നാണ് ഗവർണറെ സ്വീകരിക്കേണ്ടത്.

പുതിയ മന്ത്രിമാരുടെ സതൃപ്രതിജ്ഞ വേദിയിലെ ദൃശ്യങ്ങള്‍ മലയാളികള്‍ മറന്നിട്ടില്ല. മുഖ്യമന്ത്രിയോട് മുഖം തിരിച്ച ഗവർണറുടെ ഇന്നത്തെ നീക്കങ്ങള്‍ സർക്കാരും ഉറ്റ് നോക്കുന്നുണ്ട്. മുഖ്യമന്ത്രി ബൊക്കെ നല്‍കി സ്വീകരിക്കുമ്പോള്‍ ഗവർണറുടെ പ്രതികരണം എന്തായിരിക്കും എന്ന ആകാംഷ സർക്കാരിനുണ്ട്. കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഗവർണർ വായിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments