ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലീഹാ കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ രക്തസാക്ഷിത്വ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ജനുവരി 21 ന് 11.15 ന്റെ ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ : ഡെമനിക് കുറ്റിയാനി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്രൈസ്തവ വിശാസത്തിനു വേണ്ടി ഏറെ പീഡകള്‍ ഏറ്റുവാങ്ങി രക്തസക്ഷിയായ വിശുദ്ധന്റെ ജീവിതം ഇന്നും ഒരോ ക്രൈസ്തവ വിശ്വാസിയ്ക്കും ഏറെ അനുകരണിയമാണെന്ന് അച്ചന് ഓര്‍മ്മിച്ചിച്ചു.
ജനുവരി 14 ന് ഇടവകജനം ഭക്തിപൂര്‍വം തങ്ങളുടെ ഭവനങ്ങളിലേക്ക് കൊണ്ടു പോയ വിശുദ്ധന്റെ കഴുന്ന് തിരികെ കൊണ്ടുവന്ന് നേര്ച്ചകാഴ്ചകള് അര്‍പ്പിച്ച് വിശുദ്ധ ദിവ്യബലിയില്‍ ഭക്തിപൂര്‍വം പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ യാചിച്ചു. ഇടവകയിലെ ഗായക സംഘം മനോഹരവും ഭക്തി നിര്ഭരവുമായ ഗാനങ്ങളിലൂടെ വിശ്വാസികളുടെ വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തത്തെ ധന്യമാക്കി.പ്രതികൂല കാലവസ്ഥയിലും വിശുദ്ധന്റെ കഴുന്നെടുക്കുന്നതിനും , നേര്‍ച്ച അര്‍പ്പിക്കുന്നതിനും അല്‍ഭുതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
ദിവ്യബലിയ്ക്ക് ശേഷം ലദീഞ്ഞ് ഉണ്ടായിരുന്നു. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ചെണ്ട മേളത്തോടെ ദേവലായത്തില്‍ നടത്തിയ പ്രദക്ഷിണത്തിന് കൈക്കാരന്മരായ ബിജി സി മാണി , സന്തോഷ് കാട്ടൂക്കാരന്‍ , വിവിഷ് ജേക്കബ് , ബോബി ചിറയില്‍, ഡേവിഡ് ജോസഫ്, ഷരോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കി.
ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തിയത് ഇടവകയിലെ അതിരമ്പുഴ നിവാസികളാണ്. ദിവ്യബലിയ്ക്ക് ശേഷം എല്ലാവര്ക്കും സ്നേഹ വിരുന്ന് ഉണ്ടായിരുന്നു.